യുഎഇയിൽ ഓൺ അറൈവൽ വിസയിൽ 180 ദിവസം വരെ താമസിക്കാം. 73 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇപ്പോൾ യുഎഇയിൽ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാവുന്നത്. ദുബൈയിലെ താമസകാര്യ വകുപ്പും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ വിമാനക്കമ്പനികളും നൽകുന്ന വിവരങ്ങൾ അനുസരിച്ച് വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള ഓൺ അറൈവൽ വിസ ലഭിക്കുക.
30 ദിവസത്തെ കാലാവധിയുള്ള വിസ: 20 രാജ്യങ്ങളിലെ പൗരന്മാർക്കാണ് യുഎഇ 30 ദിവസം കാലാവധിയുള്ള വിസ അനുവദിക്കുക. ഇവർ യുഎഇയിൽ എത്തിയ ശേഷം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിനെ സമീപിച്ചാൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്ത് വാങ്ങാം. ഇതിന് ചിലവില്ല. 30 ദിവസം കാലാവധിയുള്ള വിസ ലഭിക്കുന്ന രാജ്യങ്ങൾ: അൻഡോറ, ഓസ്ട്രേലിയ, ബ്രൂണെ, കാനഡ, ചൈന, ഹോങ്കോങ്ങ്, ജപ്പാൻ, കസാഖിസ്ഥാൻ, മകൗ, മലേഷ്യ, മൗറീഷ്യസ്, മൊണാകോ, ന്യൂസീലൻഡ്, അയർലൻഡ്, സാൻമറീനോ, സിംഗപ്പൂർ, യുക്രൈൻ, യുകെ നോർത്തൺ അയർലന്റ്, അമേരിക്ക, വത്തിക്കാൻ എന്നിവയാണ്.
90 ദിവസം കാലാവധിയുള്ള വിസ:
53 രാജ്യങ്ങളിലെ പൗരന്മാർക്കാണ് യുഎഇയിൽ 90 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഓൺ അറൈവൽ വിസ അനുവദിക്കുക. വിസ അനുവദിക്കുന്ന ദിവസം മുതൽ ആറ് മാസമാണ് കാലാവധി. 90 ദിവസം യുഎഇയിൽ താമസിക്കാം. ഈ വിസക്ക് പണം നൽകേണ്ട. 90 ദിവസം കാലാവധിയുള്ള വിസ ലഭിക്കുന്ന രാജ്യങ്ങൾ: അർജന്റീന, ഓസ്ട്രിയ, ബഹാമസ് ദ്വീപുകൾ, ബാർബേഡോസ്, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, കൊളംബിയ, കോസ്റ്റോറിക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, എൽ സാൽവദോർ, ഈസ്റ്റോണിയ, ഫിൻലന്റ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹോണ്ടുറാസ്, ഹംഗറി, ഐസ്ലന്റ്, ഇറ്റലി, കിരീബാസ്, ലാത്വിയ, ലിക്റ്റൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൽദ്വീവ്സ്, മാൾട്ട, മോണ്ടിനെഗ്രോ, നൗറു, നെതർലന്റ്സ്, നോർവെ, പരാഗ്വെ, പെറു, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, റഷ്യ, സെന്റ് വിൻസന്റ് ആൻഡ് ഗ്രനഡീൻസ്, സാൻ മരീനോ, സെർബിയ, സീഷെൽസ്, സ്ലൊവാക്യ, സ്ലൊവേനിയ, സോളമൻ ദ്വീപുകൾ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലന്റ്, ഉറുഗ്വെ എന്നിവയാണ്.
180 ദിവസം കാലാവധിയുള്ള വിസ: മെക്സിക്കൻ പാസ്പോർട്ട് ഉള്ളവർക്ക് യുഎഇയിൽ 180 ദിവസത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ഓൺ അറൈവൽ വിസ ലഭിക്കും. വിസ ഇഷ്യൂ ചെയ്ത തീയ്യതി മുതൽ ആറ് മാസമാണ് ഇതിന്റെ കാലാവധി. 180 ദിവസം വരെ യുഎഇയിൽ താമസിക്കാം.
14 ദിവസം കാലാവധിയുള്ള വിസ:
ഇന്ത്യൻ പൗരന്മാർക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ യുഎഇയിൽ 14 ദിവസം കാലവധിയുള്ള ഓൺ അറൈവൽ വിസ ലഭ്യമാണ്. ഇന്ത്യൻ പാസ്പോർട്ടും അമേരിക്കയുടെയോ യു.കെയുടെയോ ഗ്രീൻ കാർഡോ സന്ദർശക വിസയോ ഉണ്ടെങ്കിൽ യുഎഇയിൽ 14 ദിവസത്തേക്കുള്ള ഓൺ അറൈവൽ വിസ ലഭിക്കും. ഇവരുടെ ഗ്രീൻ കാർഡിനും വിസക്കും യുഎഇയിൽ പ്രവേശിക്കുന്ന ദിവസം മുതൽ ആറ് മാസത്തെ കാലാവധിയുണ്ടാകണമെന്നാണ് നിബന്ധന.