ഈദ് അൽ ഫിത്തർ അതി ഗംഭീരമായി യുഎഇ ആഘോഷിച്ചു. എല്ലാവരെയും പോലെ തന്നെ യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അദ്ദേഹത്തിൻ്റെ കുടുംബവുമായും കൊച്ചുമക്കളുമായും ചെറിയ പെരുന്നാൾ ആഘോഷമാക്കി.
കുടുംബവുമായി ഒന്നുചേർന്നുള്ള ചില ചിത്രങ്ങളും യുഎഇ പ്രസിഡൻ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. “ഈദ് അൽഫിത്തർ ആഘോഷിക്കുന്ന എല്ലാവർക്കും, ആശംസകൾ നേരുന്നു, എന്ന് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു.
അതേസമയം യുഎഇയിൽ സർക്കാർ ജീവനക്കാർ ഏപ്രിൽ 14 ഞായറാഴ്ച വരെയും ഈദ് അവധിയായിരിക്കും. പതിവ് പ്രവൃത്തി സമയം ഏപ്രിൽ 15 തിങ്കളാഴ്ചയാണ് പുനരാരംഭിക്കുന്നത്.