പലസ്തീൻ ജനതയ്ക്ക് നൽകുന്ന പിന്തുണ തുടർന്ന് യുഎഇ. മാനുഷിക സഹായം എത്തിക്കുന്നത് തുടർന്ന് ലോകത്തിന് തന്നെ മാതൃകയാവുകയാണ് രാജ്യം.
ഗാസയിലെ സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഓപ്പറേഷൻ ‘ഗാലൻ്റ് നൈറ്റ് 3′ എന്ന പേരിലാണ് യുഎഇ സഹായമെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ഗുരുതരമായ സാഹചര്യങ്ങളിൽ 247.8 ടൺ ഭാരമുള്ള 16,520 ഭക്ഷണസാമഗ്രികളുമായി 10 എമിറേറ്റ്സ് റെഡ് ക്രസന്റ് ട്രക്കുകളാണ് ഇന്ന് ഞായറാഴ്ച ഗാസയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.
പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ്റെ നിർദ്ദേശപ്രകാരമാണ് ഈ സഹായം വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി യുദ്ധത്തിൽ പരിക്കേറ്റ 1,000 കുട്ടികളെയും 1,000 കാൻസർ രോഗികളെയും യുഎഇയിലേക്ക് കൂടുതൽ ചികിത്സയ്ക്കായി കൊണ്ടുവരും.