യുഎഇയിൽ നാളെ മുതൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയിലും രാവിലെയും ദുബായിൽ ഉൾപ്പെടെ മിക്ക എമിറേറ്റുകളിലും മഴ പെയ്തിരുന്നു. നാളെ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗമുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്.
രാജ്യത്തിൻ്റെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.