യുഎഇയിൽ അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർ കരുതിയിരുന്നോളൂ. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) പിഴയും ശിക്ഷ ലഭിക്കും. ഇതിനെതിരെ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ.
അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ പകർച്ചവ്യാധികളോ പ്രതിസന്ധികളോ ഉണ്ടാവുന്ന സമയങ്ങളിൽപ്രചരിപ്പിക്കരുത്. അതല്ലെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴോ അധികാരികൾക്കെതിരെ പൊതുജനാഭിപ്രായം ഇളക്കിവിടുന്ന രീതിയിലുള്ള പ്രചരണങ്ങളോട് ആയാൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും തടവും രണ്ട് ലക്ഷം ദിർഹവുമാണ് പിഴയായി ലഭിക്കുക.
2021-ലെ ഫെഡറൽ ഉത്തരവ് നിയമത്തിലെ നമ്പർ 34 ആർട്ടിക്കിൾ 52 പ്രകാരം കിംവദന്തികളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും ഇന്റർനെറ്റിലൂടെയും അല്ലാതെയും പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചാലും ഈ ശിക്ഷകൾ ലഭിക്കും.