പൊതു – സ്വകാര്യ പങ്കാളിത്ത നയം; പുതിയ നിയമത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

Date:

Share post:

പൊതു-സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച പുതിയ നിയമത്തിന് യുഎഇ കാബിനറ്റിന്‍റെ അംഗീകാരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ഖസർ അൽ വതൻ അബുദാബിയിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം.

യോഗത്തിൽ സർക്കാരും സ്വകാര്യ മേഖലകളും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്ന പുതിയ നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. രണ്ട് മേഖലകളും തമ്മിലുള്ള പങ്കാളിത്തം സംഘടിപ്പിക്കുക, വികസനത്തിലും തന്ത്രപരമായ പദ്ധതികളിലും പങ്കാളിയാകാൻ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുക, സാമ്പത്തികവും സാമൂഹികവുമായ മൂല്യങ്ങളുള്ള പദ്ധതികളിൽ നിക്ഷേപം വർദ്ധിപ്പിക്കുക, പ്രാദേശിക-ആഗോള വിപണികളിലെ പദ്ധതികളുടെ മത്സരശേഷി വർധിപ്പിക്കുക എന്നിവയാണ് നിയമം ലക്ഷ്യമിടുന്നത്.

ആഗോള തലത്തിലുളള രാജ്യത്തിന്റെ നേട്ടങ്ങളും മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. 2022ലെ ആദ്യ പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് 8.4 ശതമാനത്തിലെത്തിയെന്നും യോഗം വിലയിരുത്തി. യുഎഇയുടെ വിദേശ വ്യാപാരം 50 ശതമാനത്തിലധികം കുതിച്ചുചാട്ടം രേഖപ്പെടുത്തിയെന്നും 2021 ലെ 368 ബില്യൺ ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ജിഡിപി 399 ബില്യൺ ദിർഹമായി ഉയര്‍ന്നത് സാമ്പത്തിക യുഎഇയുടെ ഗണ്യമായ വളർച്ചയെ സൂചിപ്പിക്കുന്നതാണെന്നും മന്ത്രിസഭ വിലയിരുത്തി.

2022-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ ടൂറിസം മേഖലയുടെ നേട്ടങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ടൂറിസത്തിന്റെ സംഭാവനയിൽ 12 ശതമാനം വർധനവാണുണ്ടായത്. 2022 ന്റെ ആദ്യ പകുതിയിൽ ടൂറിസം മേഖലയുടെ മൊത്തം വരുമാനം 19 ബില്യൺ ദിർഹത്തിലെത്തി. ശൈത്യകാലത്ത് ടൂറിസം രംഗത്ത് പുതിയ കുതിപ്പുണ്ടാകുമെന്നാണ് നിഗമനം. മെഡിക്കൽ സൗകര്യങ്ങൾക്കും വെറ്ററിനറി പ്രൊഫഷനുമുള്ള നിയമനിർമ്മാണങ്ങൾ, ബാങ്കിംഗ് മേഖലയിലെ ഫെഡറൽ നിയമങ്ങളുടെ ഭേദഗതി എന്നിവയിലും നിര്‍ണായക തീരുമാനങ്ങളുണ്ടായി.

മേഖലയിലെ ആദ്യത്തെ ഇലക്‌ട്രിക് കാർഗോ വിമാനത്തിനും അനുമതി നൽകി. താൽക്കാലിക ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങളആണ് മന്ത്രിസഭാ യോഗം അംഗീകരിച്ചുത്. ബദൽ-ഹരിത ഊർജ്ജത്തിന്റെ ആവശ്യകതകൾ കൈവരിക്കുന്നതിനും വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും ഷിപ്പിംഗ് ചെലവ് കുറയ്ക്കുന്നതിനും താൽക്കാലിക ലൈസൻസിംഗ് ലക്ഷ്യമിടുന്നുണ്ട്. സ്പെയിൻ, ഇന്തോനേഷ്യ, ജമൈക്ക എന്നിവയുൾപ്പെടെ നിരവധി സൗഹൃദ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...