യുവേഫ ചാമ്പ്യൻസ് ലീഗ് വിജയ കിരീടം നേടിയ ചരിത്രം കുറിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് അഭിനന്ദന പ്രവാഹവുമായി യുഎഇ ഭരണകർത്താക്കൾ. ടീം വിജയം കാണാൻ സ്റ്റേഡിയത്തിൽ നേരിട്ടെത്തിയ യുഎഇ പ്രസിഡൻ്റിൻ്റ് വിജയഗോൾ നേടുമ്പോൾ കാണികൾക്കൊപ്പം ആഹ്ളാദം പങ്കിടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിജയാഹ്ലാദം പങ്കിടുന്ന വീഡിയോ പങ്കുവെച്ചത്.
سيدي القائد صاحب السمو الشيخ محمد بن زايد برعايتكم وبحضوركم تتحقق الانجازات.
أهنئ سيدي سمو الشيخ منصور بن زايد بمناسبة التتويج المستحق لفريق مانشستر سيتي ببطولة دوري أبطال أوروبا
وابارك لجميع الاماراتيين ولجميع محبي كرة القدم في العالم pic.twitter.com/QSOVdeyWE6— سيف بن زايد آل نهيان (@SaifBZayed) June 11, 2023
യുഎഇ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതിയുടെ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ ഉടമസ്ഥതയിലുള്ളതാണ് മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ സിറ്റി, എഫ് എ കപ്പിലും പിന്നാലെ
ചാമ്പ്യൻസ് ലീഗിലും വിജയം കുറിച്ചതോടെ സീസണിൽ ചരിത്രനേട്ടം സ്വന്താമാക്കുകയായിരുന്നു.
ചരിത്ര പ്രകടനത്തിന് ക്ലബ്ബിൻ്റെ കളിക്കാരെയും ആരാധകരെയും സ്റ്റാഫിനെയും അഭിനന്ദിക്കാൻ യുഎഇ നേതാക്കൾ തുനിഞ്ഞു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂവും ടീമിനെ അഭിനന്ദിച്ചു.
ഇൻ്റർ മിലാനെതിരെയുള്ള വാശിയേറിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടിയത്. മത്സരത്തിനെത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ മേൽനോട്ടത്തിലാണ് ഈ ചരിത്ര വിജയം നേടിയത്.