യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.
അബുദാബിയിലെ ഖസർ അൽ വത്താനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പുതിയ കാബിനറ്റ് അംഗങ്ങളെ അഭിനന്ദിക്കുകയും അവരുടെ ദേശീയ ചുമതലകൾ നിർവഹിക്കുന്നതിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു.
ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് അൽ ഷംസി (പരിസ്ഥിതി മന്ത്രി), മുഹമ്മദ് മുബാറക് ഫദേൽ അൽ മസ്‌റൂയി(പ്രതിരോധ കാര്യമന്ത്രി), ഡോ. സുൽത്താൻ സെയ്ഫ് അൽ നെയാദി ( യുവജനകാര്യ മന്ത്രി) എന്നിവരാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ.
#UAE President and @HHShkMohd witness swearing-in ceremony held at Qasr Al Bahr in Abu Dhabi for newly appointed UAE ministers. pic.twitter.com/bfgHPXTOY5
— Dubai Media Office (@DXBMediaOffice) January 11, 2024
شهدت وأخي محمد بن راشد أداء القسم للوزراء الجدد في الحكومة الاتحادية. أهنئهم وأتمنى لهم التوفيق في خدمة الوطن وأفراد المجتمع والإسهام في تحقيق تطلعاتنا التنموية المستقبلية. وأثني على جهود الوزراء السابقين الذين أدوا دورهم بتفان وإخلاص على مدى السنوات الماضية. pic.twitter.com/hIf9wYbUj8
— محمد بن زايد (@MohamedBinZayed) January 11, 2024