ചരിത്ര സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസിലേയ്ക്ക്. നാളെയാണ് യുഎഇ പ്രസിഡന്റ് യുഎസിൽ എത്തുക.
യുഎഇ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ഷെയ്ഖ് മുഹമ്മദിൻ്റെ ആദ്യ യുഎസ് സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി ഷെയ്ഖ് മുഹമ്മദ് നിരവധി വിഷയങ്ങളിൽ ചർച്ച നടത്തും.
ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനൊപ്പം സാമ്പത്തികം, നിക്ഷേപം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബഹിരാകാശം, പുനരുപയോഗ ഊർജം, കാലാവസ്ഥ തുടങ്ങി വിവിധ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും ചർച്ച നടത്തുക.