ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യുഎഇയിലെത്തി: ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകമായ കരാറുകളിൽ ധാരണയായി

Date:

Share post:

ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ.യിലെത്തി. അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഖസർ അൽ വതാനിൽ ഇരുവരും സൗഹൃദസംഭാഷണം നടത്തി. സ്വീകരണച്ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഓണററി പ്രതിനിധി സംഘത്തിൻ്റെ തലവൻ, അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉണ്ടായിരുന്നു.

ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകമായ ഒട്ടേറെ കരാറുകളിൽ ധാരണയായി. ‘ഒമാൻ സുൽത്താന്റെ സന്ദർശനം രാജ്യത്തിന് ശക്തി പകർന്നു. രണ്ട് ജനതയ്ക്കും വളർച്ച കൈവരിക്കാനുള്ള ആത്മവിശ്വാസമേകി. ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധി വളർത്തുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം’’- ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

നിക്ഷേപം, സുസ്ഥിരത, റെയിൽവേ, നൂതനസാങ്കേതിക വിദ്യ, വിദ്യാഭ്യാസം, പുനരുപയോഗ ഊർജം തുടങ്ങി ഒട്ടേറെ മേഖലകൾ ശക്തിപ്പെടുത്തും. വിവിധ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...