യുഎഇ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ കൂടിക്കാഴ്ച നടത്തി

Date:

Share post:

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ്‌ വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചും പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരതയ്ക്കും സമാധാനത്തിനും പിന്തുണ നൽകുന്നതിൽ ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൂടാതെ യുക്രൈനിലെ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരത്തിന്റെ ആവശ്യകത ലക്ഷ്യമിട്ടുള്ള യുഎഇയുടെ തത്വാധിഷ്ഠിത നിലപാടും അദ്ദേഹം ആവർത്തിച്ചു.

യുദ്ധം മൂലം ഉണ്ടാകുന്ന പ്രതിസന്ധിയുടെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതിന്റെയും ഇരുവശത്തുമുള്ള തടവുകാരുമായുള്ള കൈമാറ്റ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യവും ഹിസ് ഹൈനസ് ഊന്നിപ്പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

അതേസമയം യുഎഇ-റഷ്യ തന്ത്രപരമായ പങ്കാളിത്ത ചട്ടക്കൂടിന്റെ ഭാഗമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഹിസ് ഹൈനസും പ്രസിഡന്റ് പുടിനും പ്രകടിപ്പിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും. എല്ലാ രാജ്യങ്ങളുമായും യുഎഇയുടെ തുടർച്ചയായ ആശയവിനിമയത്തിന്റെ ഭാഗമായാണ് ഹിസ് ഹൈനസിന്റെ പ്രവർത്തന സന്ദർശനം.

യു.എ.ഇ. പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, ദേശീയ സുരക്ഷാ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, വ്യവസായ അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. മുഹമ്മദ് അഹമ്മദ് അൽ ജാബർ, റഷ്യൻ ഫെഡറേഷനിലെ യുഎഇ അംബാസഡർ എന്നിവരാണ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം സെന്റ് പീറ്റേഴ്‌സ്ബർഗിൽ സന്ദർശനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...