എമിറേറ്റിലെ ഒരു പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അബുദാബി പോലീസ്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡായ “മഫ്‌റഖ് – അൽ ഗുവൈഫത്ത്” വേഗപരിധിയിൽ മാറ്റമൊന്നും വരുത്തിയില്ലെന്ന് എക്‌സിലൂടെ അബുദാബി പോലീസ് വ്യക്തമാക്കി. റോഡിൽ അനുവദനീയമായ പരമാവധി വേഗത 160 കിലോമീറ്ററാണെന്നും പൊലീസ് വ്യക്തമാക്കി.
ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുൻപ് കൃത്യത ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു.