യുഎഇ ഇന്ധന വില സമിതി 2024 സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ 15 ഫിൽസിൻ്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഓഗസ്റ്റിലെ 3.05 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.90 ദിർഹം വിലവരും. സ്പെഷ്യൽ 95 പെട്രോളിന് ലീറ്ററിന് 2.78 ദിർഹമാണ് പുതിയ നിരക്ക്. ഓഗസ്റ്റിൽ 2.93 ദിർഹവുമായിരുന്നു ഈടാക്കിയിരുന്നത്.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.71 ദിർഹമായിരിക്കും സെപ്റ്റംബറിലെ വില. ഓഗസ്റ്റിൽ ലിറ്ററിന് 2.86 ദിർഹമായിരുന്നു. നിലവിലെ നിരക്കായ 2.95 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 2.78 ദിർഹം മാത്രമാണ് സെപ്റ്റംബറിൽ ഈടാക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc