യുഎഇയിൽ ജൂണിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ച് ഇന്ധന വില സമിതി. മെയ് മാസത്തേക്കാൾ ഇന്ധനവില ജൂണിൽ കുറഞ്ഞിട്ടുണ്ട്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.14 ദിർഹമാണ് പുതുക്കിയ വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.02 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.95 ദിർഹം, ഡീസൽ ലിറ്ററിന് 2.88 ദിർഹവുമാണ് ജൂണിലെ വില. പുതിയ നിരക്കുകൾ ജൂൺ 1 മുതലാണ് പ്രാബല്യത്തിൽ വരിക.
മെയ് മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.34 ദിർഹം, സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.22 ദിർഹം, ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.15 ദിർഹം, ഡീസലിന് ലിറ്ററിന് 3.07 ദിർഹം എന്നിങ്ങനെയായിരുന്നു വില.