യുഎഇ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണം അടുത്ത മാസം നടക്കും. ദ് ഫെഡറൽ നാഷനൽ കൗൺസിലിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരുള്ള മുഴുവൻ പൗരന്മാരും വോട്ടറായോ സ്ഥാനാർഥിയായോ പങ്കെടുക്കണമെന്നാണ് യുഎഇയിലെ നിയമം. കൂടാതെ സ്ത്രീകൾക്ക് പ്രാനിധ്യമുള്ളതാണ് രാജ്യത്തെ ദേശീയ നാഷണൽ കൗൺസിൽ.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം
∙ നാമനിർദേശ പത്രികാ സമർപ്പണം ഓഗസ്റ്റ് 15 മുതൽ 18 വരെയാണ്
∙ വോട്ട് ചെയ്യുന്നവരിൽ 51% സ്ത്രീകളും 49% പുരുഷന്മാരുമാണുള്ളത്
∙ 3,98,879 ആണ് ഇലക്ട്രൽ കോളജ് അംഗങ്ങളുടെ എണ്ണം
∙ വോട്ടർമാരുടെ പ്രായം – 21മുതൽ 40 വയസ്സ് വരെയുള്ളവർ 55% പേരാണ്. ഇതിൽ 31 മുതൽ 40 വയസ്സിനിടയിലുള്ളവർ 29.89% ആണ്.
∙ എമിറേറ്റ് തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം – അബുദാബിയിൽ 126,779 പേർ. ദുബായിൽ 73181 പേർ, ഷാർജയിൽ 72946 പേർ, അജ്മാനിൽ 12600, ഉമ്മുൽഖുവൈനിൽ 7577 പേർ, റാസൽഖൈമയിൽ 62197 പേർ, ഫുജൈറയിൽ 43,559 പേർ.
∙ കൂടുതൽ വോട്ടർമാർ അബുദാബിയിലാണുള്ളത്. ഏറ്റവും കുറവ് ഉമ്മുൽഖുവൈനിലുമാണ്
∙ നാമനിർദേശ പത്രികകളിൽ എതിർപ്പ് ഉന്നയിക്കാനുള്ള സമയം ഓഗസ്റ്റ് 25 മുതൽ 28 വരെയാണ്
∙ ഓഗസ്റ്റ് 25ന് സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 2 നായിരിക്കും അന്തിമ പട്ടിക പ്രഖ്യാപിക്കുക
∙ എല്ലാ വോട്ടർമാരും വോട്ട് ചെയ്യണം. എന്നാൽ, സ്വന്തം വോട്ട് ചെയ്യാൻ മറ്റൊരാളെ ചുമതലപ്പെടുത്താൻ പാടില്ല
∙ എല്ലാ വോട്ടർമാരും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് വോട്ടർ പട്ടികയിലെ പേര് സാധൂകരിക്കണം
∙ മുൻകൂർ വോട്ട് ചെയ്യാനുള്ള അവസരം ഒക്ടോബർ 4,5 തീയതികളിൽ തെരഞ്ഞെടുക്കപ്പെട്ട പോളിങ് സ്റ്റേഷനുകളിൽ വച്ച് നടക്കും
∙ ഒക്ടോബർ 7നാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുക. പ്രാഥമിക തെരഞ്ഞെടുപ്പ് ഫലം അന്നു തന്നെ പ്രഖ്യാപിക്കും
∙ അപ്പീലുള്ളവർക്ക് ഒക്ടോബർ 8 മുതൽ 10 ആം തീയതിക്കകം സമർപ്പിക്കാം. ഒക്ടോബർ 13ന് അന്തിമ ഫലം പ്രഖ്യാപിക്കും