യുഎഇ ഓർഗൻ ഡൊണേഷൻ ആന്റ് ട്രാൻസ്പ്ലാന്റേഷൻ കോൺഗ്രസ് 2024ന് ദുബായിൽ തുടക്കമായി. 8,000-ലധികം വിദഗ്ധരാണ് ഓർഗൻ ഡൊണേഷൻ ആന്റ് ട്രാൻസ്പ്ലാന്റേഷൻ കോൺഗ്രസിൽ പങ്കെടുക്കുന്നത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP), ആരോഗ്യ വകുപ്പ് – അബുദാബി, ദുബായ് ഹെൽത്ത് അതോറിറ്റി (DHA) എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി ജനുവരി 27 മുതൽ 30 വരെ നടക്കും.
വിവിധ ഹെൽത്ത് അതോറിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ ആരോഗ്യ പരിപാലന മേഖല എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ 4 ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിലെ വിദഗ്ദരും കോൺഫറൻസിൽ ഉടനീളം പങ്കെടുക്കും.
നാല് ദിവസത്തെ ശാസ്ത്രീയ സെഷനുകളിൽ, അവയവദാനത്തിൻ്റെ പങ്ക്, വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള നൂതന തന്ത്രങ്ങൾ, അവയവമാറ്റ ശസ്ത്രക്രിയയുടെ ഫലങ്ങൾ, അവയവദാനത്തിൻ്റെയും അവയവ മാറ്റിവയ്ക്കലിൻ്റെയും വിവിധ വശങ്ങൾ പരിപാടിയിൽ ചർച്ചയുടെ ഭാഗമാകും.