അജ്മാനിൽ ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ ഒക്‌ടോബർ 1 മുതൽ പുതിയ സ്‌മാർട്ട് സംവിധാനം ഏർപ്പെടുത്തുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം വഴി കണ്ടെത്തുക.
ഡ്രൈവിങ്ങിനിടെ ഫോണോ , ശ്രദ്ധ മാറ്റുന്ന മറ്റെന്തെങ്കിലും ഉപകരങ്ങളൊ ഉപയോഗിക്കുന്നതും തെറ്റാണ്. ഇത്തരക്കാർക്ക് ഫെഡറൽ നിയമം അനുസരിച്ച് 400 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിൻ്റുകളും നൽകുമെന്നും അജ്മാൻ പോലീസ് അറിയിച്ചു.
പിൻസീറ്റിൽ ഇരിക്കുന്നവർ ഉൾപ്പെടെ ഒരു കാറിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നാണ് നിയമം. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവരും പാലിക്കാൻ തയ്യാറാകണമെന്നും അജ്മാൻ പോലീസ് അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc