യുഎഇയിൽ നികുതി അടക്കാൻ പുതിയ പോർട്ടൽ സംവിധാനം ഒരുക്കി അധികൃതര്‍. ഇ–ദിർഹം സംവിധാനം ഇന്നലെ മുതൽ നിർത്തലാക്കിയെന്നും പോതിയ പോര്‍ട്ടര്‍ തയ്യാറായെന്നും ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. മൂല്യവർധിത നികുതി, എക്സൈസ് നികുതി, തുടങ്ങി എല്ലാ നികുതികളും പോര്‍ട്ടല്‍ വഴി അടയ്ക്കാം.
സുരക്ഷിതമായും വേഗത്തിലും ഇടപാട് പൂർത്തിയാക്കാന്‍ കഴിയുന്ന പോര്‍ട്ടലിന്റെ പേര് മഗ്നാതി എന്നാണ്. അന്താരാട്ര ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് നേരിട്ട് നികുതി അടയ്ക്കാനാകും. ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് അബുദാബി ബാങ്കിന്റെ സ്മാര്‍ട്ട് പേമെന്‍റ് ഒപ്ഷന്‍ അനുസരിച്ചാണ് മഗ്നാതിയുടെ പ്രവര്‍ത്തനം.
തടസ്സമില്ലാതെ കാര്യക്ഷമമായ സേവനം എന്ന ലക്ഷ്യത്തോടെയാണ് പുതിയ സാങ്കേതികവിദ്യകൾ ഏര്‍പ്പെടുത്തുന്നതെന്നും അധികൃതര്‍ സൂചിപ്പിച്ചു. ക്രെഡിറ്റ് കാർഡ് മുഖേനയും പണമടയ്ക്കാം. സർക്കാർ സേവനങ്ങൾക്ക് ഇ–ദിർഹം ഉപയോഗിക്കുന്നത് നിർത്തലാക്കാൻ നേരത്തെതന്നെ യുഎഇ ധന മന്ത്രാലയം തീരുമാനിച്ചിരുന്നു.