കൂടൂതല്‍ മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കാനുളള നീക്കവുമായി ദുബായ്

Date:

Share post:

അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വിസ കൂടുതല്‍ വ്യപകമാക്കാനുള്ള നീക്കവുമായി ദുബായ് ടൂറിസം വകുപ്പ്. ഒക്ടോബര്‍ മുതല്‍ യുഎഇ നടപ്പിലാക്കിയ വിസ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് നടപടി. നേരത്തേ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ അധികൃതര്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും വലിയ തോതില്‍ വിതരണം ചെയ്തിരുന്നില്ല. എന്നാല്‍ നടപടിക്രമങ്ങള്‍ ലളിതമാക്കി കൂടുതല്‍ പേര്‍ക്ക് രാജ്യത്ത് എത്താനുളള അവസരമാണ് ഒരുക്കുന്നത്.

സന്ദര്‍ശക വിസകൾ പുതുക്കാന്‍ രാജ്യത്തിന് പുറത്തേക്ക് പോവണമെന്ന നിയമം കര്‍ശനമാക്കിയതോടെ അഞ്ചു വര്‍ഷത്തെ മൾട്ടിപ്പിൾ എന്‍ട്രി വിസയ്ക്ക് ആവശ്യക്കാര്‍ ഏറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.  ഒരു തവണ വിസ എടുത്താന്‍ എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് വരാനും പോവാനും സാധിക്കുമെന്നതാണ് മൾട്ടിപ്പിൾ എന്‍ട്രി വിസയുടെ സവിശേഷത.

ദുബായില്‍ താമസക്കാരയവരുടെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും വര്‍ഷത്തില്‍ പല തവണ യുഎഇയിലേക്ക് വന്നുപോകാനുളള അവസരവും ലഭ്യമാകും. ​വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതും ആവശ്യകത വര്‍ദ്ധിപ്പിക്കുമെന്നാണ് നിഗമനം. ദുബായില്‍ ഇടയ്ക്കിടെ നടക്കുന്ന പ്രദര്‍ശനങ്ങള്‍, സംഗീത വിനോദ പരിപാടികള്‍ തുടങ്ങിയയില്‍ പങ്കെടുക്കുന്നതിനും അഞ്ച് വര്‍ഷ മൾട്ടിപ്പിൾ എന്‍ട്രി വിസ വ‍ഴി അവസരമൊരുങ്ങും. അതേസമയം ഒരു വര്‍ഷം180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാന്‍ അനുവാദം ലഭിക്കില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....