ഇലക്ട്രോണിക് പുകവലി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ആരോഗ്യ- പ്രതിരോധ മന്ത്രാലയം (MoHAP) മുന്നറിയിപ്പ് നൽകി. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം പരമ്പരാഗത സിഗരറ്റിന് പകരം സുരക്ഷിതമായ ബദലായി ഉപയോഗിക്കുന്നതാണ് ഇലക്ട്രോണിക് പുകവലി ഉൽപ്പന്നങ്ങൾ.
ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പുകവലി മൂലം ഉണ്ടാവാറുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് പുകവലി ഉപേക്ഷിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു. മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആഘോഷിക്കാനിരിക്കെയാണ് മന്ത്രാലയത്തിൻ്റെ ഈ മുന്നറിയിപ്പ്.