ഉംറ, ഹജ് ചടങ്ങുകൾക്കായി സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് യു എ ഇ തീർഥാടകർ ആവശ്യമായ എല്ലാ വാക്സിനേഷനുകളും, പ്രത്യേകിച്ച് ഇൻഫ്ലുവൻസ, മറ്റ് എല്ലാ നിർദ്ദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടത് നിർബന്ധമാണെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം.
മാർച്ച് 26 മുതൽ സൗദി അറേബ്യയിലേക്കുള്ള ഉംറ, ഹജ് തീർഥാടക യാത്രക്കാർ ഇൻഫ്ലുവൻസ വാക്സിനേഷൻ കാർഡുകൾ ഹാജരാക്കണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് വാക്സിനേഷൻ സ്വീകരിക്കണണെന്ന് അധികൃതർ നിർദ്ദേശിച്ചു, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവർ. പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്സിനേഷനുകൾ എളുപ്പത്തിൽ ലഭ്യമാണ്.