ജൂൺ 29 മുതൽ ഇത്തിഹാദ് എയർവേസിൽ റിക്രൂട്ട്മെൻ്റ് റാലി

Date:

Share post:

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് ഈ വർഷം നൂറുകണക്കിന് പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നതായി അറിയിപ്പ്. ജൂൺ 29 മുതൽ ജൂലൈ 13 വരെ വിവിധ നഗരങ്ങളിൽ അന്താരാഷ്ട്ര റിക്രൂട്ട്‌മെൻ്റ് നടത്തും. ലാർനാക്ക, സൈപ്രസ്, കൂടാതെ ബൾഗേറിയ, അൽബേനിയ, റൊമാനിയ, ഹംഗറി, പോളണ്ട്, ലിത്വാനിയ എന്നിവിടങ്ങളിലാണ് ആദ്യഘട്ട റിക്രൂട്ട്മെൻ്റ് നടത്തുക.

എയർബസ് A320, A350, A380 എന്നിവയും ബോയിംഗ് 777, 787, ബോയിംഗ് 777 എന്നിവയുൾപ്പെടെ ഇത്തിഹാദ് ഫ്ലീറ്റിൽ ഉടനീളമുള്ള വിമാനങ്ങൾക്ക് അനുസൃമായി എല്ലാ റാങ്കുകളിലുമുള്ള പൈലറ്റുമാരെയും ഇത്തിഹാദ് ലക്ഷ്യമിടുന്നുണ്ട്. താത്പര്യമുളളവർക്ക് careers.etihad.com-ൽ രജിസ്റ്റർചെയ്യുകയും കൂടുതൽ വിവരങ്ങൾ തേടുകയും ചെയ്യാം.

2030 ഓടെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് ഇത്തിഹാദിൻ്റെ നീക്കം. ഇത് പൈലറ്റുമാർക്ക് കാര്യമായ കരിയർ പുരോഗതിയും പ്രമോഷൻ അവസരങ്ങളും പ്രദാനം ചെയ്യുമെന്നും ഇത്തിഹാദ് എയർവേയ്‌സിലെ ചീഫ് ഓപ്പറേഷനും ഗസ്റ്റ് ഓഫീസറുമായ ജോൺ റൈറ്റ് വ്യക്തമാക്കി.

നിലവിൽ ഇത്തിഹാദിന് 142 രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാരും ജീവനക്കാരുമുണ്ട്. ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 70 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇത്തിഹാദ് സർവ്വീസ് നടത്തുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...