സർക്കാർ സേവനങ്ങൾ സു​ഗമമാക്കാൻ നിരവധി നടപടിക്രമങ്ങൾ റദ്ദാക്കാനൊരുങ്ങി യുഎഇ

Date:

Share post:

യുഎഇയിലെ സർക്കാർ സേവനങ്ങൾ സു​ഗമമാക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനുമായി നിരവധി നടപടിക്രമങ്ങൾ റദ്ദാക്കും. അനാവശ്യമെന്ന് തോന്നുന്ന രണ്ടായിരത്തോളം നടപടിക്രമങ്ങളാണ് 2024-ഓടെ റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച സ്മാർട്ട് ഗവൺമെന്റ് സംരംഭത്തെ അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം. ഇതനുസരിച്ച് മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും അനാവശ്യ സേവനങ്ങളും വ്യവസ്ഥകളും റദ്ദാക്കുന്നതോടെ സമയലാഭവും സേവനങ്ങൾ ഉപയോ​ഗിക്കാൻ എളുപ്പമാകുമെന്നുമാണ് വിലയിരുത്തൽ.

2024 മുതൽ 2026 വരെ 246.6 ബില്യൺ ദിർഹം ചെലവഴിക്കുന്ന ദുബായ് ബജറ്റിന് അം​ഗീകാരം നൽകിയതിന് പിന്നാലെയായിരുന്നു പുതിയ പ്രഖ്യാപനം അറിയിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും വികസനത്തിലും തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുക, യുവാക്കളെ പിന്തുണയ്ക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയവ ഉൾപ്പെടെ വരും വർഷത്തേക്ക് സർക്കാർ സ്വീകരിക്കേണ്ട പ്രധാന അജണ്ടകളും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...