ആഫ്രിക്ക കേന്ദ്രീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കുന്ന വന്‍ പദ്ധതികളില്‍ യുഎഇയികൂടി പങ്കാളിയാക്കാന്‍ ചര്‍ച്ചകൾ. ഊര്‍ജപരിവര്‍ത്തനം , അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് സഹകരണം ഉണ്ടാവുക. ഗ്ലോബല്‍ ഗേറ്റ് വേ സ്ട്രാറ്റജിയുടെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയന്‍റെ പദ്ധതികൾ.
ആഫ്രിക്കന്‍ പ്രദേശങ്ങലിളെ ആരോഗ്യം, വിദ്യാഭ്യാസം , ഗവേഷണം എന്നീ മേഖലകളെ ശക്തിപ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍റെ ഇടപെടല്‍. 300 മില്യന്‍ യൂറോയുടെ വന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുളളത്. ഡിജിറ്റല്‍, ഊര്‍ജ്ജം, ഗതാഗത മേഖലകളില്‍ അടിസ്ഥാന വികസനങ്ങളും നടപ്പാക്കും. ചര്‍ച്ചകളുടെ ഭാഗമായി ഇ.യു ഇന്‍റര്‍നാഷണല്‍ കമ്മീഷണര്‍ ജുട്ട ഉര്‍പിലൈനന്‍ യുഎഇ മന്ത്രിമാരെ അബുദാബിയില്‍ സന്ദര്‍ശിച്ചു.
ലോകത്തെ ആറിലൊന്ന് ജനസംഖ്യയും ആഫ്രിക്കയിലാണ്. എന്നാല്‍ 60 കോടിയേറെ ജനങ്ങൾക്ക് ഇപ്പോഴും വൈദ്യുതി അപ്രാപ്യമാണെന്നാണ് കണക്ക്. 2030 ഓടെ പത്ത് കോടി ജനങ്ങൾക്കെങ്കിലും വൈദ്യുതി എത്തിക്കുക അഭിവാജ്യ ഘടകമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കരുതുന്നു. യൂറോപ്യന്‍ യൂണിയനുമായുളള സഹകരണം പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് യുഎഇയുടേയും വിലയിരുത്തല്‍.