ബർ ദുബായിലെ 60 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം 2024 ജനുവരി 3 ബുധനാഴ്ച മുതൽ ജബൽ അലിയിലെ പുതിയ ക്ഷേത്രത്തിലേക്ക് മാറ്റുന്നു.
ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റിയതായി കാണിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്. ” എല്ലാ ഭക്തരും അറിയുന്നതിന്: 2024 ജനുവരി 3 ബുധനാഴ്ച മുതൽ, ഈ ക്ഷേത്രം ഞങ്ങളുടെ പുതിയ ഹിന്ദു ക്ഷേത്രമായ ജബൽ അലിയിലേക്ക് മാറ്റും.” എന്നാണ് നോട്ടീസിൽ കുറിച്ചിരിക്കുന്നത്.
ബർ ദുബായിലെ ക്ഷേത്രം 1950 കളുടെ അവസാനത്തിൽ നിർമ്മിച്ചതാണ്, അതിനുശേഷം യുഎഇയിൽ താമസിക്കുന്ന ഹിന്ദുക്കളുടെ ആരാധനാലയമാണിത്.