യുഎഇയിൽ വേനൽ ചൂടേറുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.പ്രധാന തീരദേശ നഗരങ്ങളായ അബുദാബിയിലും ദുബായിലും മെർക്കുറി 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് സൂചന ഫുജൈറയുടെ കിഴക്കൻ എമിറേറ്റ് ഒഴികെ ചൂട് 30 ഡിഗ്രിക്ക് മുകളിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎഇയിൽ തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച യുഎഇയിലുടനീളം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അൽ ഐനിലെ അൽ ക്വാവയിൽ 44.1 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ ദിവസം അബുദാബി എമിറേറ്റിലെ അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിൽ 44.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. തിങ്കളാഴ്ച അബുദാബി നഗരത്തിലെ അൽ ഷവാമേഖിൽ 43.8 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി.
അൽഐനിലെ റക്‌നയിൽലാണ് കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത്. 13.2 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.എന്നാൽ ബുധനാഴ്ചയോടെ ഇത് 19.8 ഡിഗ്രി സെൽഷ്യസായി ഉയർന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മെയ് മാസത്തെ ശരാശരി താപനില 32.3 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് വിലയിരുത്തൽ.
2009-ൽലാണ് മെയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.50.2° സെൽഷ്യസ്. 2005-ൽ ജബൽ ജൈസിലാണ് മെയിലെ ഏറ്റവും കുറഞ്ഞ താപിനല രേഖപ്പെടുത്തിയത്. 9°C സെൽഷ്യസായരുന്നു താപനില. വ്യാഴം, വെളളി ദിവസങ്ങളിൽ തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നുള്ള കാറ്റ് മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ വീശാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ കിഴക്ക് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും ചില തീരപ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമുള്ളതാകാമെന്നും മുന്നറിയിപ്പുണ്ട്.