ആരോ​ഗ്യമേഖലയിൽ പുതിയ ഫെഡറൽ നിയമം അം​ഗീകരിച്ച് യുഎഇ; ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ ഒരു ലക്ഷം ദിർഹം പിഴയും തടവും

Date:

Share post:

ആരോ​ഗ്യമേഖലയിൽ പുതിയ ഫെഡറൽ നിയമം അം​ഗീകരിച്ച് യുഎഇ. യുഎഇയിൽ ലൈസൻസില്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന ഫെഡറൽ നിയമമാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ലൈസൻസില്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും വ്യാജരേഖകൾ ഹാജരാക്കുന്നവർക്കും അരലക്ഷം ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവും ചുമത്തപ്പെടും.

പുതിയ നിയമപ്രകാരം ഹെൽത്ത് അതോറിറ്റിയിൽനിന്ന് ലൈസൻസ് വാങ്ങാതെ ഒരു വ്യക്തിക്കും ആരോഗ്യരംഗത്ത് പ്രവർത്തിക്കാൻ സാധിക്കില്ല. ലൈസൻസ് നേടാൻ നിർദിഷ്ട ആരോഗ്യമേഖലയിൽ യുഎഇ അംഗീകൃത ബിരുദവും നേടിയിരിക്കണം. ആരോഗ്യതൊഴിൽ ലൈസൻസിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക ലൈസൻസ് ലഭിക്കുന്നതിന് മുൻപ് സേവനം നൽകിയാൽ 10,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ചെറിയ നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് 1,000 ദിർഹം മുതൽ അരലക്ഷം ദിർഹം വരെ പിഴ ചുമത്തും. കൂടാതെ ലൈസൻസില്ലാത്ത ആരോഗ്യപ്രവർത്തകരെ നിയമിച്ച സ്ഥാപനമേധാവിയുടെയോ ജീവനക്കാരുടെയോ ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്യും. ലൈസൻസോടെ ആരോഗ്യ പ്രവർത്തനം നടത്തുന്നവർ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയും വേണം.

നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ആരോഗ്യസംരക്ഷണ കേന്ദ്രം പൂട്ടുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കും. നഴ്സിങ്, മെഡിക്കൽ ലബോറട്ടറികൾ, മെഡിക്കൽ ഫിസിക്സ്, ഒക്യുപേഷണൽ തെറാപ്പി, ഫിസിക്കൽ തെറാപ്പി, കോസ്മെറ്റിക്സ്, അനസ്തേഷ്യ, ഓഡിയോളജി, മെഡിക്കൽ റേഡിയോഗ്രഫി തുടങ്ങിയ ആരോഗ്യപരിപാലന മേഖലകളെ നിയന്ത്രിക്കുന്നതാണ് പുതിയ നിയമം. ഈ മേഖലയിലെല്ലാം ലൈസൻസുള്ളവരുടെ ദേശീയ രജിസ്റ്റർ തയ്യാറാക്കി നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...