യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ഫിറോസ് ചുട്ടിപ്പാറ

Date:

Share post:

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് പാലക്കാട് സ്വദേശിയായ ഫിറോസ് പാസ്പോർട്ട് സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.

മാസങ്ങൾക്ക് മുമ്പാണ് ഫിറോസ് ഗോൾഡൻ വിസക്ക് അപേക്ഷിച്ചത്. അപേക്ഷിച്ച സമർപ്പിച്ച് അധികംവൈകാതെ ഇസിഎച്ചിന്റെ നേതൃത്വത്തിൽ വിസ നടപടികൾ പൂർത്തിയാക്കുകയും ​ഗോൾഡൻ വിസ കൈമാറുകയുമായിരുന്നു.  ഗോൾഡൻ വിസ നേടാൻ തന്നെ സഹായിച്ച ഇഖ്ബാൽ മാർക്കോണിക്ക് സന്തോഷ സൂചകമായി ഫിറോസ് ഒരു ആടിനെ സമ്മാനമായി നൽകിയതും ശ്രദ്ധേയമായി. ദുബായിലെ ഫാമിൽ നിന്നും വാങ്ങിയ ആടുമായാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ ഫിറോസ് ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയത്.

അഞ്ച്‌ വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സുഹൃത്തിൻ്റെ പിന്തുണയോടെ ഫിറോസ് ആരംഭിച്ച യൂട്യൂബ് ചാനൽ അതിവേ​ഗമാണ് ശ്രദ്ധ നേടിയത്. നിലവിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഫുഡ് വ്ലോ​ഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഇന്തോനേഷ്യ, തായ്‌ലന്റ്‌ എന്നിവിടങ്ങൾ സന്ദർശിച്ച് വെത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്ന ഫിറോസിന്റെ ഔട്ട്‌ ഡോർ പാചകത്തിന്‌ നിരവധി കാഴ്‌ചക്കാരാണുള്ളത്.  പുതിയ വീഡിയോയ്ക്കായി ദുബായിലെ മരുഭൂമിയിൽ ഒട്ടകത്തെ പാചകം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫിറോസും സുഹൃത്തുക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...