യുഎഇയിൽ സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണ്ണ വില ഗ്രാമിന് 2 ദിർഹമാണ് ഉയർന്നത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 296 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്.
നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 274.0 ദിർഹം, 21 കാരറ്റിന് 265.25 ദിർഹം, 18 കാരറ്റിന് 227.25 ദിർഹം എന്നിങ്ങനെയാണ് വില. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്വർണത്തിൻ്റെ വില ഗ്രാമിന് 6 ദിർഹമാണ് വർധിച്ചത്.
ഇന്ന് രാവിലെ ഔൺസിന് 2,444.3 ഡോളറിലാണ് സ്‌പോട്ട് ഗോൾഡ് വ്യാപാരം നടന്നത്. രാജ്യത്തെ സ്വർണ വിപണിയിൽ തുടർച്ചയായുണ്ടായ ഉയർച്ച താഴ്ചകൾക്ക് ശേഷം ഇപ്പോൾ വില വർധിക്കുകയാണ്. വരും ദിവസങ്ങളിലും വിലയിൽ വർധനവുണ്ടായി ഗ്രാമിന് 300 ദിർഹം വരെയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.