യുഎഇയിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് കുറഞ്ഞത് ഗ്രാമിന് 1.75 ദിർഹമാണ്. ഇന്നലെ വൈകുന്നേരത്തോടെ റെക്കോഡ് ഉയരത്തിലെത്തിയ സ്വർണ വിലയാണ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ കുറഞ്ഞത്. നിലവിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 321.5 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 297.75 ദിർഹം, 21 കാരറ്റിന് 288 ദിർഹം, 18 കാരറ്റിന് 247 ദിർഹം എന്നിങ്ങനെയാണ് വില. ചൊവ്വാഴ്ച വിപണികൾ അവസാനിച്ചപ്പോൾ ഗ്രാമിന് 323.25 ദിർഹമായിരുന്നതാണ് 1.75 ദിർഹം കുറഞ്ഞ് 321.5-ലേയ്ക്ക് എത്തിയത്.
ആഗോളതലത്തിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,654.06 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തിയ ശേഷം കുറയുന്നത് ഇപ്പോൾ തുടർക്കഥയാണ്. വില കുറഞ്ഞും കൂടിയും നിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണ വിലയിൽ എന്ത് മാറ്റമാണ് ഉണ്ടാകുക എന്ന് പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.