യുഎഇയിൽ സ്വർണ വില വീണ്ടും വർധിക്കുന്നു. ഒരാഴ്ച തുടർച്ചയായി കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില വീണ്ടും വർധിച്ചത്. വിപണി ആരംഭിച്ചപ്പോൾ ഗ്രാമിന് 1 ദിർഹമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 24 കാരറ്റ് സ്വർണത്തിന് 283.5 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 262.5 ദിർഹം, 21 കാരറ്റിന് 254.25 ദിർഹം, 18 കാരറ്റിന് 217.75 ദിർഹം എന്നിങ്ങനെയാണ് വില. കഴിഞ്ഞയാഴ്ച ഗ്രാമിന് 13 ദിർഹത്തിലധികമാണ് കുറഞ്ഞത്. ആഴ്ചയുടെ അവസാനം ഗ്രാമിന് 282.5 ദിർഹം എന്ന നിലയിലാണ് സ്വർണ വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
ഇന്ന് യുഎഇ സമയം രാവിലെ 9.10ന് സ്വർണ വില 0.21 ശതമാനം ഉയർന്ന് ഔൺസിന് 2,342.09 ഡോളറിലാണ് സ്‌പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്. പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള യുഎസ് ഫെഡറൽ റിസർവിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്വർണ വില നിർണ്ണയിച്ചത്. വരും ദിവസങ്ങളിൽ വില നേരിയ തോതിൽ ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.