യുഎഇയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 4.75 ദിർഹമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 287.25 ദിർഹം എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം സ്വർണത്തിന് ഇന്നലെ രാത്രി 292.25 ദിർഹമായിരുന്നു വില.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 266.0 ദിർഹം, 21 കാരറ്റിന് 257.5 ദിർഹം, 18 കാരറ്റിന് 220.7 എന്നിങ്ങനെയാണ് ഇന്നത്തെ വില. ഇന്ന് യുഎഇ സമയം രാവിലെ 9.10ന് സ്‌പോട്ട് ഗോൾഡിന് 0.4 ശതമാനം ഇടിഞ്ഞ് 2,373.01 ഡോളറിലാണ് വ്യാപാരം നടന്നത്. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 270.5 ദിർഹം, 21 കാരറ്റിന് 261.75 ദിർഹം, 18 കാരറ്റിന് ഗ്രാമിന് 224.5 ദിർഹം എന്നിങ്ങനെയായിരുന്നു വില.
തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് സ്വർണ വില കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിവാസികൾ. മൂന്ന് ദിവസത്തിനുള്ളിൽ രാജ്യത്തെ സ്വർണ വിലയിൽ 6.5 ദിർഹത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. അടുത്തകാലത്തായി സ്വർണ വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതാണ് ഇപ്പോൾ ചെറിയ തോതിൽ കുറഞ്ഞുകൊണ്ടിരിക്കുന്നത്.