യുഎഇയിൽ അതിവേഗം കുതിച്ചുയർന്നുകൊണ്ടിരുന്ന സ്വർണ്ണ വിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 1 ദിർഹമാണ് കുറഞ്ഞത്. സർവ്വകാല റെക്കോർഡിലെത്തിയ സ്വർണ്ണ വിലയിലാണ് ഇന്ന് ചെറിയ കുറവുണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 285.25 ദിർഹമാണ് വിപണിയിലെ വില.
22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 264 ദിർഹം, 18 കാരറ്റിന് 216 ദിർഹം എന്നിങ്ങനെയാണ് വില. ഇന്നലെ 24 കാരറ്റിന് ഗ്രാമിന് 286.25 ദിർഹമായിരുന്നതാണ് ഇന്ന് 1 ദിർഹം കുറഞ്ഞ് 285.25 ദിർഹമായത്. ഇന്നലെ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 265 ദിർഹവും, 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 220 ദിർഹവുമായിരുന്നു വില. ആഗോളതലത്തിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,359.36 ഡോളറാണ് വില. കഴിഞ്ഞ ആഴ്ച ഔൺസിന് 2,279.77 ഡോളറായിരുന്നു വില.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വർണ്ണവില രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച 24 കാരറ്റ് സ്വർണ്ണത്തിന് 275.75 ദിർഹമായിരുന്നു വില. 22 കാരറ്റിന് ഗ്രാമിന് 255.25, 18 കാരറ്റിന് 212 ദിർഹം എന്നിങ്ങനെയായാരുന്നു മാർക്കറ്റിലെ വില. ആ വിലയാണ് വീണ്ടും ഉയർന്ന ശേഷം ഇപ്പോൾ കുറഞ്ഞിരിക്കുന്നത്.