ശതകോടീശ്വരര്‍ ചേക്കേറും; യുഎഇയുടെ കുതിപ്പിന് കരുത്താകുന്നത് പുതിയ നയങ്ങൾ

Date:

Share post:

യുഎഇ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുളള നയങ്ങൾ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തല്‍. വിസ ആനുകൂല്യങ്ങളും ഗോൾഡന്‍ വിസ പദ്ധതിയും വിദേശ വ്യവസായ കരാ‍റുകളും നിക്ഷേപകര്‍ക്ക് നല്‍കുന്ന ഇളവുകളും പുതിയ വ്യാപാര സൗകര്യങ്ങളും കൂടുതല്‍ ആളുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്ന് വിലയിരുത്തല്‍.

കൂടുതല്‍ നിക്ഷേപകരും തൊ‍ഴില്‍വൈദഗ്ദ്ധ്യമുളളവരും എത്തുന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് നിഗമനം. കൂടുതല്‍ താമസയിടങ്ങൾ വേണ്ടിവരുമെന്നും ഈ വര്‍ഷം തന്നെ 38,000 പുതിയ താമസയിടങ്ങൾ ദുബായില്‍ ഉയരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം ആദ്യപാദം 6700 താമസയിടങ്ങൾ ദുബായില്‍ മാത്രം പൂര്‍ത്തിയായി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കൈമാറ്റത്തിലും വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തേക്കാൾ 33 ശതമാനം വളര്‍ച്ചയാണ് റിയല്‍ എസ്റ്റേറ്റ് വ്യവയായത്തില്‍ ഉണ്ടായത്. ആവശ്യക്കാരേറിയതോടെ വിലവര്‍ദ്ധനവ് ഉണ്ടായെങ്കിലും കച്ചവടത്തെ ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകൾ..

വരും വര്‍ഷങ്ങളില്‍ അതിസമ്പന്നരുടെ ഒ‍ഴുക്കും യുഎഇയിലേക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍നിന്ന് ശതകോടീശ്വരന്‍മാരെ മാടിവിളിക്കുകയാണ് രാജ്യം. ലോക സാമ്പത്തീക വ്യവസ്ഥ മാന്ദ്യം നേരിടുമ്പോൾ യുഎഇ സമ്പത് വ്യവസ്ഥ വളര്‍ച്ചാ നിരക്ക് കാണിച്ചതും നിക്ഷേപകരെ ആകര്‍ഷിക്കും. ഇക്കൊല്ലം നാലായിരത്തോളം ശതകോടീശ്വരന്‍മാര്‍ യുഎഇലേക്കെത്തുമെന്നും വ്യവസായ ടൂറിസം സാമ്പത്തിക മേഖലകളില്‍ യുഎഇ പുതിയ റെക്കോര്‍ഡുകൾ താണ്ടുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...