യുഎഇ ഇന്ധനവില വർധന: ഷാർജ ബസുകളുടെ നിരക്ക് 3 ദിർഹം വരെ വർധിപ്പിച്ചു

Date:

Share post:

യുഎഇയിൽ ഇന്ധനവില വർധിപ്പിച്ചതോടെ വെള്ളിയാഴ്ച (മാർച്ച് 1) മുതൽ ഷാർജ ബസ് നിരക്കിലും വർധനവ്. ചില റൂട്ടുകളിൽ 3 ദിർഹം വരെ വർധിപ്പിച്ചിട്ടുണ്ട്. ഷാർജയിലെ റോളയിൽ നിന്ന് അൽഖൂസ് വഴി ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിലേക്കുള്ള ബസ് നിരക്ക് (ബസ് റൂട്ട് 309) കഴിഞ്ഞ മാസം 17 ദിർഹം മുതൽ മാർച്ചിൽ 20 ദിർഹം വരെ വർധിപ്പിച്ചു.

ഇൻ്റർസിറ്റി ബസ് റൂട്ട് 616 ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് 3 ദിർഹമായും വർധിപ്പിച്ചിട്ടുണ്ട്. ഹ്രസ്വ ദൂരങ്ങൾക്ക് D8 മുതൽ 10 ദിർഹം വരെയാണ് നിരക്ക്. അതേസമയം ദൈർഘ്യമേറിയ ദൂരങ്ങൾ കഴിഞ്ഞ മാസം 27 ദിർഹത്തിൽ നിന്ന് 30 ദിർഹമായി ഉയർത്തിയിരുന്നു. ബസ് റൂട്ടുകൾ 112, 114, 115, 116 എന്നിവയ്ക്കും നിരക്ക് 1 ദിർഹത്തിൽ നിന്ന് 3 ദിർഹമായി ഉയർന്നു. 66, 333 റൂട്ടുകൾ യഥാക്രമം 6 ദിർഹം, 10 ദിർഹം എന്നിങ്ങനെ മാറ്റമില്ലാതെ തുടരുന്നുമുണ്ട്.

മാർച്ച് 1 മുതൽ എമിറേറ്റിൽ ടാക്സി നിരക്ക് 4 ഫിൽ വർധിപ്പിച്ചതായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അജ്മാൻ ക്യാബ് നിരക്ക് ഇപ്പോൾ കിലോമീറ്ററിന് 1.83 ദിർഹമാണ് ഈടാക്കുന്നത്. കഴിഞ്ഞ മാസം 1.79 ദിർഹത്തിൽ നിന്ന് 4 ഫിൽസ് വർധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...