യുഎഇയില്‍ അടുത്ത മാസം ഇന്ധനവില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ജനുവരി മുതല്‍ ഈ ഡിസംബര്‍ വരെ ഈ മാസം 20 ശതമാനം അധികം വിലയാണ് ഇന്ധനത്തിനായി യുഎഇ നിവാസികള്‍ ചെലവഴിച്ചത്. ജനുവരിയില്‍ സൂപ്പര്‍ 98ന് ലിറ്ററിന് 2.65 ദിര്‍ഹവും സ്‌പെഷ്യല്‍ 95ന് 2.53 ദിര്‍ഹവും ഇപ്ലസ് 91ന് 2.46 ദിര്‍ഹവുമായിരുന്നു വില. ഡിസംബറില്‍ വാഹന ഉടമകള്‍ പെട്രോളിന് ശരാശരി 20 ശതമാനം വില അധികം നല്‍കി.
ജനുവരിയിലെ പുതിയ നിരക്കുകള്‍ അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കുമ്പോള്‍ ഇന്ധന വിലയില്‍ വലിയ കുറവ് വന്നേക്കുമെന്ന് ഊര്‍ജ്ജ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
യുഎഇയില്‍ എല്ലാ മാസവും അവസാന ആഴ്ചയില്‍ ഊര്‍ജ മന്ത്രാലയം ഇന്ധനവില പ്രസിദ്ധപ്പെടുത്താറുണ്ട്. ഉപഭോഗം എളുപ്പമാക്കിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നതിനും ഇന്ധന വില ഉദാരവല്‍ക്കരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.
ഈ വര്‍ഷത്തെ ശരാശരി എണ്ണവില ബാരലിന് ഏകദേശം 97 ഡോളര്‍ ആയതാണ് ഉപഭോക്താക്കള്‍ക്ക് അനുകൂലമാകുക. അടുത്ത വര്‍ഷം എണ്ണ വില ബാരലിന് 85 ഡോളര്‍ മുതല്‍ 95 ഡോളര്‍ വരെ അല്ലെങ്കില്‍ 57 ഡോളര്‍ വരെ കുറയുമെന്നാണ് വിലയിരുത്തല്‍. ആഗോള എണ്ണവില ജൂണ്‍ മുതല്‍ 30 ശതമാനം കുറയാന്‍ ചൈനയിലെ കൊവിഡ് കേസുകളും കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.