യുഎഇ ഫുഡ് ബാങ്ക് വഴി ഭക്ഷണപ്പൊതികൾ ലഭിച്ചവരുടെ എണ്ണം അഞ്ചുകോടി പിന്നിട്ടു. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഭാര്യ ശൈഖ ഹിന്ത് ബിൻത് ജുമാ ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് ജീവകാരുണ്യ പദ്ധതികൾ പൂർത്തിയാക്കിയതെന്നും ഫുഡ് ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്രി അറിയിച്ചു. 2017 മുതൽ ആരംഭിച്ച പദ്ധതിയാണ് വൻ വിജയം കാണുന്നത്.
സന്നദ്ധപ്രവർത്തകരുമായും സംഘടനകളുമായും സഹകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഭക്ഷണം എത്തിക്കുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഹോട്ടലുകൾ, റസ്റ്റാറന്റ്, ഇഫ്താർ ടെന്റുകൾ എന്നിവയുമായി സഹകരിച്ച് ഈ റമദാനിൽ മാത്രം 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനും ആഹ്വനം ചെയ്തിട്ടുണ്ട്.
വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് തുടക്കം മുതൽ 161 ധാരണപത്രങ്ങൾ ഫുഡ് ബാങ്ക് ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാമ്പയിനുകളും ബോധവത്കരണ കാമ്പയിനുകളും സംഘടിപ്പിക്കുന്നതും ഫുഡ് ബാങ്കിൻ്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്. ആഗോളതലത്തിൽ ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കുന്നതിന് പിന്തുണയുമായാണ് യുഎഇ ഫുഡ് ബാങ്ക് പദ്ധതിക്ക് തുടക്കമിട്ടത്. മുഹമ്മദ് ബാങ്കിൻ്റെ പ്രവർത്തനം.