നവംബര്‍ മൂന്നിന് യുഎഇയില്‍ പതാക ദിനാഘോഷം. ആഘോഷത്തോട് അനുബന്ധിച്ച് ഏവരും പതാക ഉയര്‍ത്താന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം.
മൂന്നാം തീയതി രാവിലെ 11 മണിക്ക് എല്ലാ മന്ത്രാലയങ്ങളും ഔദ്യോഗിക സ്ഥാപനങ്ങളും പതാക ഉയര്‍ത്തും. രാജ്യത്തിന്റെ അഭിമാനത്തിന്റേയും െഎക്യത്തിന്റേയും മഹത്വത്തിന്റേയും പരമാധികാരത്തിന്റേയും പ്രതീകമായി പതാക വാനില്‍ ഉയര്‍ന്ന് നില്‍ക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആശംസിച്ചു.
സര്‍ക്കാര്‍ വിഭാഗത്തിനൊപ്പം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും , വിദ്യാഭ്യാസ സ്ഥാപനങ്ങളും യുഎഇ പതാക ദിനാഘോഷങ്ങളുടെ ഭാഗമാകും.വീടുകളിലും പതാക ഉയര്‍ത്തും. സ്വദേശികൾക്കൊപ്പം പ്രവാസികളും ആഘോഷങ്ങളില്‍ പങ്കുചേരും.