ഗാസയിലെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ ഗാസയിൽ നിർമ്മിച്ച ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങി. യുദ്ധത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾക്കാണ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നത്.
‘ഗാലന്റ് നൈറ്റ് 3’ ഓപ്പറേഷന്റെ ഭാഗമായാണ് യുഎഇയുടെ നേതൃത്വത്തിൽ ഗാസയിൽ ഫീൽഡ് ആശുപത്രി സ്ഥാപിച്ചത്. 150-ലധികം കിടക്കകളുള്ള ആശുപത്രിയാണ് സജ്ജമാക്കിയിരിക്കുന്നത്. ജനറൽ, പീഡിയാട്രിക്, വാസ്‌കുലർ സർജറികൾ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള തീവ്രപരിചരണ വിഭാഗം എന്നിവയ്ക്ക് പുറമെ അനസ്‌തേഷ്യ വിഭാഗം, ഇന്റേണൽ മെഡിസിൻ, ദന്ത ചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നീ വിഭാഗങ്ങളും ഫീൽഡ് ആശുപത്രിയിൽ ഉണ്ട്.
ഗാസയിലെ ജനങ്ങൾക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനുളള ശ്രമങ്ങളിലാണ് യുഎഇ ഭരണകൂടം. അവശ്യ വസ്തുക്കളും മരുന്നും മെഡിക്കൽ ഉപകരണങ്ങളും അടക്കം നിരവധി സഹായങ്ങളാണ് യുഎഇ ഇതിനകം ഗാസക്ക് കൈമാറിയത്.