ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളിൽ 100 ശതമാനം വിജയം കരസ്ഥമാക്കി ദുബായിലെ സ്കൂളുകൾ

Date:

Share post:

ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയവുമാണ് രേഖപ്പെടുത്തിയത്. 12-ാം ക്ലാസിൽ പരീക്ഷയെഴുതിയ 99,901 കുട്ടികളിൽ 98.088 പേർ പാസായി. പത്താം ക്ലാസിൽ 2,43,617 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,42,328 പേർ പാസായി. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാർത്ഥികളും വിജയിച്ചു.

യുഎഇയിലെ വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി. ദുബായ് സ്‌കൂളുകൾ 100 ശതമാനം വിജയം നേടുകയും വിദേശത്ത് മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകളായി മാറുകയും ചെയ്‌തു. ഇന്തോനേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂളുകൾ വിദേശത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഐസിഎസ്ഇ സ്കൂളുകളുടെ പട്ടികയിൽ ഇടം നേടിയെന്ന് കൗൺസിൽ വ്യക്തമാക്കി.

https://cisce.org, അല്ലെങ്കിൽ https://results.cisce.org വെബ്സൈറ്റുകളിൽ യുണീക് ഐഡിയും ഇൻഡക്സ് നമ്പറും നൽകി ഫലം അറിയാം. ഡിജിലോക്കർ പോർട്ടൽ വഴിയും ഫലമറിയാം. ഉപരിപഠന യോഗ്യത ലഭിക്കാത്തവർക്കായുള്ള കംപാർട്മെന്റ് പരീക്ഷ ഇക്കൊല്ലം മുതൽ ഇല്ല. പകരം, രണ്ടു വിഷയങ്ങളിൽ ജൂലൈയിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...