5 സെന്റീമീറ്റർ നീളമുള്ള പിൻ വിഴുങ്ങിയ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് അജ്മാനിലെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർ

Date:

Share post:

അഞ്ച് സെന്റീമീറ്റർ നീളമുള്ള പിൻ വിഴുങ്ങിയ 18 മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് യുഎഇയിലെ ഡോക്ടർമാർ. തമീം എന്ന 18 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് അബദ്ധത്തിൽ പിൻ വിഴുങ്ങിയത്. സംഭവം നടന്ന് ഏകദേശം 48 മണിക്കൂറിന് ശേഷം തമീം വയറ്റിൽ മുറുകെപ്പിടിച്ച് കരയുന്നത് കണ്ടാണ് മാതാപിതാക്കൾ ശ്രദ്ധിച്ചത്. ഒരു പിൻ തമീമിന്റെ കയ്യിലിരിക്കുന്നത് കണ്ടുവെന്ന് മൂത്ത സഹോദരി പറ‍ഞ്ഞപ്പോഴാണ് കാര്യത്തിന്റെ ​ഗൗരവം മാതാപിതാക്കൾക്ക് മനസ്സിലായത്.

ഉടൻ തന്നെ തമീമിന്റെ പിതാവ് മുഹമ്മദ് റഗാബ് കുഞ്ഞിനെ അടുത്തുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലെത്തി ഡോക്ടർമാരെ കണ്ടു. തുടർന്ന് ഒരു പീഡിയാട്രിക് സർജനെ കാണാൻ ഉപദേശിച്ചു. തമീമിനെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ സിടി സ്കാൻ നടത്തി പിൻ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തി.

അജ്മാനിലെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക് സർജനായ ഡോ.മുഫീഖ് ഗജ്‌ധറും സംഘവും ചേർന്ന് നിർണ്ണായകമായ ലാപ്രോട്ടമി ശസ്ത്രക്രിയ നടത്തിയാണ് പിൻ നീക്കം ചെയ്തത്. “5 സെന്റീമീറ്റർ നീളമുള്ള പിൻ കുട്ടിയുടെ കരളിൽ തന്നെ തങ്ങിനിൽക്കുകയും അതിന്റെ മൂർച്ചയുള്ള അറ്റം കുടലിലൂടെ തുളച്ചുകയറുകയും ചെയ്തു. ഇത് സുപ്രധാന അവയവങ്ങളിലേക്ക് അണുബാധ പടരുന്നതിനും ചുറ്റുമുള്ള രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനും ആന്തരിക രക്തസ്രാവം ഉണ്ടാക്കുന്നതിനും ഗുരുതരമായ അപകടസാധ്യതയാണ് ഉയർത്തിയത് എന്ന്, ”ഡോ ഗജ്ധർ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...