മരുഭൂമിയിലെ ക്യാമ്പുകൾ ആസ്വദിക്കാം, പക്ഷേ പിഴ വീഴരുത്

Date:

Share post:

യുഎഇയിലെ മരുഭൂമികളിലും ബീച്ചുകളിലും ക്യാമ്പിംഗ് സീസൺ ആരംഭിച്ചതോടെ പിഴ വരാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. നിയമലംഘനങ്ങൾക്ക് 15000 ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് ഓർമ്മപ്പെടുത്തൽ. ക്യാമ്പിംഗ് മേഖലിൽ പ്രവർത്തിക്കുന്ന ഏജൻസികളും ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.

മാലിന്യം വലിച്ചെറിയുന്നത് മുതൽ തെറ്റായ പാർക്കിംഗ് നടത്തുന്നതുവരെ പിഴ ഈടാക്കാവുന്ന നിയമലംഘനങ്ങളാണ്.പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന ഇടപെടലുകൾക്കും വേട്ടയാടലുകൾക്കും വൻ തുകയാണ് പിഴയായി ഈടാക്കുക. ഓരോ എമിറേറ്റ്സിലും വെത്യസ്ത നിരക്കിലാണ് പിഴകൾ നിശ്ചയിച്ചിരിക്കുന്നത്. ഏഴ് എമിറേറ്റുകളിലും ക്യാമ്പിംഗ്, വിനോദ പ്രവർത്തനങ്ങൾ, ഡ്യൂൺസ് ബാഷിംഗ് എന്നിവയ്ക്കായി നിശ്ചിത ലൊക്കേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. വിനോദോപാതികൾക്ക് സുരക്ഷ മുൻനിർത്തിയാണ് അനുമതികൾ ഉളളത്.

ടെൻ്റ് ക്യാമ്പുകൾക്ക് സഹായം നൽകുന്ന ഏജൻസികളുടെ സേവനവും ലഭ്യമാണ്. സന്ദർശകർക്കും താമസക്കാർക്കും ക്യാമ്പിംഗ് നിയമങ്ങളേയും മാനദണ്ഡങ്ങളേയും സംബന്ധിച്ച് വേണ്ടത്ര അവബോധമില്ലാത്തതും പിഴവരുത്തിവയ്ക്കും.

ക്യാമ്പിംഗ് മേഖലകളിലെ നിബന്ധനകളും പിഴയും അറിയാം.

  • തെറ്റായി പാർക്ക് ചെയ്യുന്നതിനും ട്രാഫിക്
    നിയമങ്ങൾ ലംഘിക്കുന്നതിനും 1,000 ദിർഹം വരെ പിഴ ഈടാക്കും.
  • മാലിന്യം വലിച്ചെറിഞ്ഞാൽ ഷാർജയിൽ 2,000 ദിർഹമാണ് പിഴ;
    ദുബായിലും റാസൽഖൈമയിലും 500 ദിർഹം
  • ഷാർജയിലും ഫുജൈറയിലും അനധികൃത സ്ഥലങ്ങളിൽ
    ക്യാമ്പ് ചെയ്താൽ 2,000 ദിർഹം
  • നിലത്ത് തീ കത്തിച്ചാൽ 2,000 ദിർഹമാണ് പിഴ;
    റാസൽഖൈമയിലും ജബൽ ജെയ്‌സിലും ൽ 500 ദിർഹം
  • മരുഭൂമിയിൽ വാഹനങ്ങളിൽ നിന്നുള്ള
    എണ്ണ ചോർച്ചയ്ക്ക് 2,000 ദിർഹം
  • ബീച്ചുകൾ, ഗ്രീൻ ഏരിയകൾ, പാർക്കുകൾ എന്നിവ
    പോലുള്ള നിയുക്ത സ്ഥലങ്ങളിൽ ബാർബിക്യൂവിംഗിനും
    ഗ്രില്ലിംഗിനും 500 ദിർഹം
  • പുല്ല് നീക്കം ചെയ്യുകയോ, മരങ്ങൾ മുറിക്കുകയോ
    ഒരു പ്രദേശത്ത് നിന്ന് മണൽ നീക്കം ചെയ്യുകയോ
    പോലുള്ള പാരിസ്ഥിതിക നാശനഷ്ടങ്ങൾ
    ഉണ്ടാക്കുന്നെങ്കിൽ 10,000 ദിർഹം
  • സംരക്ഷിത പ്രദേശങ്ങളിൽ
    പ്രവേശിച്ചാൽ 5,000 ദിർഹം
  • സംരക്ഷിത പ്രദേശത്തിനുള്ളിൽ വേട്ടയാടിയാൽ
    15,000 ദിർഹം പിഴയും ലഭ്യമാകും

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...