‘ലോകത്തെ ഭക്ഷ്യ, ഊർജ്ജ സുരക്ഷ ഉറപ്പാക്കണം’, ഗുജറാത്തിലെ ജി20 യോഗത്തിൽ പങ്കെടുത്ത് യുഎഇ ധനകാര്യ സഹമന്ത്രി 

Date:

Share post:

ഗുജറാത്തിൽ വച്ച് നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി പങ്കെടുത്തു. ജി20 സമ്മേളനത്തിന് മുന്നോടിയായി രാജ്യങ്ങളുടെ മുൻഗണനാ പദ്ധതികളുടെ അവലോകനമാണ് യോഗത്തിൽ നടക്കുന്നത്.

ലോകത്തെ ഭക്ഷ്യ, ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി ജി20 സഹകരണത്തിലൂടെയുള്ള ശ്രമങ്ങൾ ആവശ്യമാണ്. കൂടാതെ വികസന പദ്ധതികൾക്ക്‌ ആവശ്യമായ പൊതു നിക്ഷേപ സമാഹരണം രാജ്യങ്ങൾക്കിടയിൽ വേണമെന്നും യോഗത്തിൽ മുഹമ്മദ് ബിൻ ഹാദി ആവശ്യപ്പെട്ടു.

അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ചെറിയ അപകടങ്ങളെ പോലും കണ്ടെത്താൻ രാജ്യങ്ങളുടെ യോജിച്ച മുന്നേറ്റം ആവശ്യമാണ്. ജി20 സമ്മേളനവും യുഎൻ കാലാവസ്ഥ ഉച്ചകോടിയായ കോപ്28 ഉം ഈ വിഷയത്തിൽ കൈകോർക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...

യുഎഇ ഈദ് അൽ ഇത്തിഹാദ്; ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്,...

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...