കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് യുഇഎയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.
രാജ്യത്തെ സർക്കാർ വകുപ്പുകൾ, യുഎഇ എംബസികളിലും നയതന്ത്ര വിഭാഗങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അനുശോചനം രേഖപ്പെടുത്തി.