കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് അനുശോചനം രേഖപ്പെടുത്തിയത്.
വേദനാജനകമായ നഷ്ടത്തിൽ ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ബന്ധുക്കളോടും വിദേശകാര്യ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായും പ്രകൃതിക്ഷോഭത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അതോറിറ്റി പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായത്. 150 ലേറെ മരണങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 90 പേരെ കാണാതായി. നിരവധി ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.