നൂറുകണക്കിന് ആളുകളുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ ഇറാഖിന്റെ നിനവേ പ്രവിശ്യയിലുണ്ടായ തീപിടിത്തത്തിന് ഇരയായ ഇറാഖി ജനതക്ക് യുഎഇ അനുശോചനം ഐക്യദാർഢ്യവും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങിനിടെ അത്യാഹിതം ഉണ്ടായത്. വരനും വധുവും ഉൾപ്പടെ 114 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.
വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇറാഖ് സർക്കാരിനോടും ജനങ്ങളോടും ഈ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോടും അനുശോചനവും സഹതാപവും അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
വിവാഹ ആഘോഷത്തില്‍ നൂറുകണക്കിന് ആളുകള്‍ ഉണ്ടായിരുന്നുവെന്നും തീപിടുത്തം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം സീലിംഗ് ഡെക്കറേഷനില്‍ തീ ആളിക്കത്തുകയും ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കല്യാണമണ്ഡപത്തിന്റെ ഉടമകള്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.