ഇസ്രയേലിലെ അൽ അഖ്‌സ മസ്ജിദ് മുറ്റത്ത് തീവ്രവാദികൾ നടത്തിയ അക്രമത്തെ ശക്തമായി അപലപിച്ച് യുഎഇ. അൽ അഖ്‌സ പള്ളിക്ക് പൂർണ സംരക്ഷണം നൽകേണ്ടതിന്റെയും അവിടെ നടക്കുന്ന ഗുരുതരവും പ്രകോപനപരവുമായ ലംഘനങ്ങൾ തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള യുഎഇയുടെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം (MoFA) ഒരു പ്രസ്താവനയിൽ ആവർത്തിച്ചു.
അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി വിശുദ്ധ സ്ഥലങ്ങളിൽ മാനിക്കേണ്ടതിന്റെ ആവശ്യകതയും ജറുസലേം എൻഡോവ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ അധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മന്ത്രാലയം അടിവരയിട്ടു. മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയാണ് അക്രമണം ഉണ്ടായത്.
മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.