നല്ല നാളേക്കായി ഇന്ന് മികച്ചത് ചെയ്യുന്നു; ശിശുദിന ആശംസകളുമായി യുഎഇ പ്രസിഡൻ്റ്

Date:

Share post:

യുവജനങ്ങൾക്ക് സുസ്ഥിരവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന്  ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ . എമിറാത്തി ശിശുദിനത്തോടനുബന്ധിച്ച്  ആശംസകൾ അറിയിച്ചാണ് ശൈഖ് മുഹമ്മദിൻ്റെ ട്വീറ്റ്. യുഎഇ യുടെ നേട്ടങ്ങളും നാഴികക്കല്ലായ നയങ്ങളുമെല്ലാം രാജ്യത്തെ യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണെന്ന് യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ വ്യക്തമാക്കി.

ഇന്ന് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലൂടെയും നാളെ നമ്മുടെ കുട്ടികൾക്കായി ഒരു മികച്ച ലോകം സൃഷ്ടിക്കാനാണ് ശ്രമമെന്ന് അദ്ദേഹം ട്വിറ്ററിർ കുറിച്ചു. യുവജനങ്ങൾക്കും വരും തലമുറകൾക്കും സുസ്ഥിരവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള  പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിലേക്ക് കുട്ടികളെ എത്തിക്കുകയും സ്വന്തം അവകാശത്തെക്കുറിച്ച് അവബോധം വളത്തുകയും ചെയ്യുന്നതിനാണ് യുഎഇ മാർച്ച് 15 ശിശുദിനമായി ആഘോഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...

യുഎഇ ഈദ് അൽ ഇത്തിഹാദ്; ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്,...

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...