ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടാൻ ലോകം ഒരുമിക്കണമെന്ന് യുഎഇ

Date:

Share post:

ലോകം നേരിടുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വെല്ലുവിളി മറികടക്കാൻ കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്ന് യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ന്യൂയോർക്കിൽ നടന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ യുഎഇ സഹമന്ത്രി നൂറ അൽ കാബിയാണ് ഇക്കാര്യം അവതരിപ്പിച്ചത്.

ആരും പട്ടിണി അനുഭവിക്കരുത് , കൂട്ടായ ശ്രമത്തിലൂടെ ഭക്ഷ്യ അരക്ഷിതാവസ്ഥ അവസാനിപ്പിക്കാൻ ശ്രമം വേണമെന്നും നൂറ അൽ കാബി വ്യക്തമാക്കി. ഇതിനായി അന്താരാഷ്ട്ര തലത്തിലും പ്രാദേശികതലത്തിലുമുളള വേദികൾ പ്രയോജനപ്പെടുത്തണെന്നും നൂറ അൽ കാബി പറഞ്ഞു.വർദ്ധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്ക് പ്രധാന വെല്ലുവിളിയാകുന്നത് കാലാവസ്ഥാ വ്യതിയാനമാണെന്നും നൂറ അൽ കാബി ഓർമ്മിപ്പിച്ചു.

പ്രതിസന്ധിയെ നേരിടാനുള്ള യുഎഇയുടെ ശ്രമങ്ങളും അൽ കാബി എടുത്തുപറഞ്ഞു. യുഎഇയും യുഎസും സംയുക്തമായി കാലാവസ്ഥയ്‌ക്കായുള്ള അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 13 ബില്യൺ ഡോളറിലധികം സമാഹരിച്ചിട്ടുണ്ടെന്നും അൽ കാബി കൂട്ടിച്ചേർത്തു. ന്യൂയോർക്ക് സന്ദർശന വേളയിൽ മിസ് അൽ കാബി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ, ജപ്പാൻ വിദേശകാര്യ മന്ത്രി യമദ കെൻജി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ഈ വർഷം അവസാനം ദുബായിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 28 ന്റെ അജണ്ടയിലെ പ്രധാന വിഷയങ്ങളിലൊന്നാണ് ഭക്ഷ്യ അരക്ഷിതാവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...