സുസ്ഥിരതാ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ. ഇതിന്‍റെ ഭാഗമായി ദേശീയ കെട്ടിട നിയന്ത്രണ നയത്തിന് അംഗീകാരം നല്‍കി യുഎഇ ക്യാബിനറ്റ്. രാജ്യത്തെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും, കാർബൺ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമായി കെട്ടിടങ്ങൾ, റോഡുകൾ, വീടുകൾ തുടങ്ങി നിര്‍മ്മിതികൾക്കാണ് പുതിയ സുസ്ഥിരതാ മാനദണ്ഡങ്ങൾ അവതരിപ്പിച്ചത്.
രാജ്യവ്യാപക പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ നേതൃത്വത്തിൽ ഞായറാഴ്ച അജ്മാനിലെ അൽ സോറ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലായിരുന്നു യോഗം.
2050ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം പൂജ്യമാക്കുന്നതിനുള്ള പാതയിലേക്ക് സര്‍ക്കാര്‍ നീക്കങ്ങൾ മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പരിശ്രമം.
കെട്ടിടങ്ങളുടെയും വീടുകളുടെയും ഊർജാവശ്യം 25 ശതമാനം വെട്ടിക്കുറയ്ക്കാനും ജല ഉപഭോഗം 16 ശതമാനം കുറയ്ക്കാനുമുള്ള പദ്ധതികളും തയ്യാറാക്കി. റോഡുകളുടെ നിർമ്മാണത്തിന് ആവശ്യമായ ഊർജ്ജത്തിന്റെയും വസ്തുക്കളുടെയും അളവ് 45 ശതമാനം കുറയ്ക്കാനും തീരുമാനമായി.
ശൈത്യകാല ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും യുഎഇ ക്യാബിനറ്റിന്‍റെ തീരുമാനം. ക്യാമ്പൈന്‍ ആരംഭിച്ചതായും , വെളുത്ത മണൽ നിറഞ്ഞ അജ്മാൻ, ചെങ്കോട്ട, മസ്ഫൗട്ട് പർവതനിരകൾ, മനാമയുടെ താഴ്വരകൾ എന്നിവയാണ് പ്രചാരണത്തിന്റെ ആരംഭ മേഖലകളെന്നും മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്ററില്‍ കുറിച്ചു. എമിമേറ്റിനെ ക്ലീന്‍ സിറ്റിയായി നിലനിര്‍ത്തുന്ന പദ്ധതികൾ തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.